ഇന്ത്യക്ക് വീണ്ടും സ്വർണം
ഇന്ത്യക്ക് വീണ്ടും സ്വർണം
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം.ഭാരോദ്വഹനത്തിൽ തന്നെയാണ് ഇന്ത്യ വീണ്ടും സ്വർണം നേടിയത് .67 കിലോ പുരുഷ വിഭാഗത്തിലാണ് ഇന്ത്യ സ്വർണം നേടിയത്.
ജെറിമി ലാൽറിനുഗയാണ് ഇന്ത്യക്ക് വേണ്ടി ഗെയിസിലെ രണ്ടാമത്തെ സ്വർണം നേടിയത്.140 കിലോ ഉയർത്തിയാണ് താരം സ്വർണം സ്വന്തമാക്കിയത്.ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒന്ന് തന്നെയായിരുന്നു ജെറിമി.
ടോക്കിയോ ഒളിമ്പിക്സ് ഈ 19 വയസ്സുകാരൻ പരിക്ക് മൂലം നഷ്ടമായിരുന്നു. നിലവിലെ ദേശിയ റെക്കോഡിന് ഉടമ കൂടിയാണ് അദ്ദേഹം. നേരത്തെ മീരഭായ് ചാനുവും ഇന്ത്യക്ക് വേണ്ടി സ്വർണം സ്വന്തമാക്കിയിരുന്നു.
നിലവിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ ആറാം സ്ഥാനത്താണ്.13 സ്വർണമുള്ള ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്താണ്. കൂടുതൽ കോമൺവെൽത്ത് ഗെയിംസ് വാർത്തകൾക്ക് വേണ്ടി "Xtremedesportes " ന്നേ പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page